08:55pm 13 November 2026
NEWS
കുന്നത്തുനാടിന് 5000 കോടിയുടെ പ്രത്യേക പാക്കേജ്
06/04/2026  02:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുന്നത്തുനാടിന് 5000 കോടിയുടെ പ്രത്യേക പാക്കേജ്
HIGHLIGHTS

116 ലക്ഷംവീട് കോളനികള്‍ നവീകരണത്തിന് 280 കോടി

മണ്ഡലത്തിലെ 2000 പേര്‍ക്ക് കൊച്ചി റിഫൈനറിയില്‍ ദിവസ വേദനത്തില്‍ ജോലി

അങ്കമാലി-കുണ്ടന്നൂര്‍ 8 വരിപാതയ്ക്ക് 9500 കോടി

മണ്ഡലത്തില്‍ പുതിയ രണ്ട് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കൂടി

കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ പാക്കേജ്.

കോലഞ്ചേരി : കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍.ഡി.എ മുന്നണി.  ഇന്നലെ (05.04.2026) കോലഞ്ചേരിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബാണ് പാക്കേജ് പ്രഖ്യാപിച്ചത്.  തിരുവാണിയൂര്‍, പൂതൃക്ക,കുന്നത്തുനാട്, വടവ്‌കോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ 2000 പേര്‍ക്ക് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ദിവസവേതനത്തില്‍ നേരിട്ട് തൊഴില്‍. പുത്തന്‍കുരിശ് പഞ്ചായത്തിലെ അമൃത കോളനി ഉള്‍പ്പെടെ മണ്ഡലത്തിലെ 116 ലക്ഷംവീട് കോളനികള്‍ നവീകരിക്കാന്‍ 280 കോടി, കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അങ്കമാലി കുണ്ടന്നൂര്‍ 'എട്ട്‌വരി' പാതയ്ക്ക് 9500 കോടി എന്നിങ്ങനെ വിവിധ പാക്കേജുകളാണ് പ്രഖ്യാപിച്ചത്.  കൂടാതെ എഴിപ്പുറം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കൂടി ആറ് മാസത്തിനകം തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എന്‍.ഡി.എയുടെ പ്രകടന പത്രികയില്‍ പറഞ്ഞവയ്ക്ക് പുറമെയാണ് കുന്നത്തുനാട് മണ്ഡലത്തിന്റെ വികസനത്തിനായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ പാക്കേജാണിത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img